പത്തനംതിട്ട ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനം സമുചിതമായി ആചരിച്ചു.
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ആധാരമായ ഓസോൺ പാളിയുടെ സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന്റെ ആണിക്കല്ലാണെന്ന് ദിനാചരണ ചടങ്ങിൽ വച്ച് ഏവരും ഓർമിപ്പിച്ചു. മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതാബ്ദ സ്മാരക യു.പി.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിന് ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി.കെ.സൈമൺ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം സെന്റ് ബേസിൽ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാ.ജോർജ് പുത്തൻപുരയ്ക്കൽ നിർവഹിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ.സി.സക്കറിയ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രെസ് ചിത്രറാണി, ശാസ്ത്രവേദി ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പൂവൻപാറ, ആൻസി തോമസ്, മനോജ് ഡേവിഡ് കോശി, ബിജു മലയിൽ, അതുല്യ സന്തോഷ്, അഭിമ അനിൽ, ഷൈനാമോൾ, തോമസ് മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

