തൃശൂർ മറ്റത്തൂർ ഒമ്പതുങ്കൽ സ്വദേശിയായ പീയുഷ് ഗിരിജൻ (42) മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സഹായം അഭ്യർത്ഥിക്കുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
ജൂൺ മാസം മുതലാണ് പീയുഷിന് അസുഖം ബാധിക്കുന്നത്. തുടക്കത്തിൽ പുറംവേദനയായിട്ടായിരുന്നു രോഗലക്ഷണങ്ങൾ കണ്ടതുവന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുന്നതായി കണ്ടെത്തുകയും, വിദഗ്ദ്ധ പരിശോധനയിലൂടെ രക്താർബുദം ബാധിച്ചുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ ജീവൻ രക്ഷിക്കാനായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.
കീോതെറാപ്പിയും ശസ്ത്രക്രിയയും ഉൾപ്പെടെ ആകെ 50 ലക്ഷത്തോളം രൂപ ചെലവഴിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. തൃശൂർ അമലാ ആശുപത്രിയിലാണ് പീയുഷിന്റെ ചികിത്സ പുരോഗമിക്കുന്നത്.
രോഗിയുടെ അനുജന്റെ മജ്ജ പരിശോധനയിൽ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഉയർന്ന ചികിത്സാച്ചെലവ് ഈ സാധാരണ കുടുംബത്തിന് താങ്ങാനാവാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്. ഭാര്യ സുമിത്രയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പീയുഷ്.
മൂന്ന് വയസ്സുള്ള ഒരു കുട്ടിയും, ആറാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന മറ്റ് രണ്ട് കുട്ടികളുമാണ് ഇവർക്കുള്ളത്. രോഗബാധയെ തുടർന്ന് ജൂൺ മാസം മുതൽ പീയുഷിന് ജോലിക്ക് പോകാൻ സാധിച്ചിട്ടില്ല.
കുറഞ്ഞത് എട്ട് കീമോതെറാപ്പികൾ പൂർത്തിയാക്കിയ ശേഷമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ. അതീവ ദുരിതത്തിലായ ഈ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകളുടെ കനിവുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സഹായങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്:
Account Holder’s Name : Piyush Girijan
Account Number : 20203099205
Bank Name : SBI Bank
Branch : KODALY
IFSC : SBIN0070736
Phone / GPay : +91 95395 92696
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

