തിരുവനന്തപുരം ഡിസിസി ഓഫിസിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. പ്രദീപ്, ശ്രീലാൽ എന്നിവരാണ് മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അറസ്റ്റിലായത്.
പിടിയിലായവർ ബിജെപി പ്രവർത്തകരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നഗരത്തിലെ ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്.
ഈ ആക്രമണത്തിൽ ഓഫിസിന്റെ ചില്ലുഗ്ലാസുകൾ തകർന്നിരുന്നു. സംഭവത്തിനു പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് നേതൃത്വം ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു.
ആക്രമണം നടന്നയുടനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഡിസിസി ഓഫിസ് സന്ദർശിച്ചിരുന്നു.
കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പ്രതിഷേധത്തിനു തൊട്ടുപിന്നാലെയായിരുന്നു ഡിസിസി ഓഫിസിന് നേരെ ഈ ആക്രമണം അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

