കോഴിക്കോട്: പൊതുവേദികളിൽ ആരെയും കെട്ടിപ്പിടിക്കുന്ന ശീലം തനിക്കില്ലെന്ന് വ്യക്തമാക്കി പിണറായി വിജയൻ. ആരെയും നേരിൽ കാണുമ്പോൾ കൈകൊടുക്കുകയോ വണങ്ങുകയോ ചെയ്യുന്നതാണ് തന്റെ രീതി.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, എന്നാൽ അത്തരമൊരു ശൈലി തനിക്ക് വശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “മോദിയെ കെട്ടിപ്പിടിക്കുന്നതിൽ എനിക്ക് വ്യക്തിപരമായി ഒരു ആക്ഷേപവുമില്ല.
എന്നാൽ ഇത് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ ചിത്രീകരണമാണ് നൽകുന്നത്. രാഹുൽ ഗാന്ധി ‘ഇന്ത്യ’ വേദിയെ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്നതിന്റെ തെളിവാണിത്” എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഇന്ത്യ മുന്നണിയുടെ യോഗത്തിൽ, കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനതലത്തിൽ നിലനിൽക്കുന്ന രൂക്ഷമായ രാഷ്ട്രീയ പോരാട്ടങ്ങളാണ് ഇതിന് കാരണമെന്നും, ഇത് ഉൾക്കൊള്ളാനുള്ള വഴക്കം രാഷ്ട്രീയത്തിൽ ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നിലവിലെ രാഷ്ട്രീയ സമീപനങ്ങൾ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയെ ദുർബലപ്പെടുത്തുകയാണെന്ന് പിണറായി വിജയൻ വിമർശിച്ചു. ഈ നിലപാടുകൾ ആത്യന്തികമായി ബിജെപിയെ സഹായിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയതലത്തിലെ സഖ്യകക്ഷികൾക്കിടയിൽ സംസ്ഥാനതലത്തിൽ രാഷ്ട്രീയ ഭിന്നതകൾ സ്വാഭാവികമാണെന്നും, അത് രാഹുൽ ഗാന്ധിയുടെ പരാമർശത്തിലൂടെ വീണ്ടും ചർച്ചയാവുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

