പെരിയ ∙ അമ്പലത്തറ സ്വദേശികളായ മുനീർ, സമീർ എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ 4 വർഷത്തിനു ശേഷം കർണാടകയിലെ ഉഡുപ്പിയിൽ പിടിയിലായി. അമ്പലത്തറ നായിക്കുട്ടിപ്പാറ സ്വദേശികളായ എ.എം.ഹമീദ് (56), അൽത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് ഉഡുപ്പി ഹെബ്രിയിൽ പിടികൂടിയത്. സംഘം ചേർന്ന് വാൾ കൊണ്ട് വെട്ടിയും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും നാലും പ്രതികളാണിവർ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികിട്ടാപ്പുള്ളികളായ ഇരുവരും ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കി പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.
2021 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി വി.വി.മനോജിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ ഇൻസ്പെക്ടർ യു.പി.വിപിൻ, എഎസ്ഐ ജയരാജൻ, ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു, രതീശൻ, സ്പെഷൽ സ്ക്വാഡ് അംഗമായ എം.വി.നിഖിൽ കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

