നീലേശ്വരം ∙ രാജാ റോഡിനെയും ദേശീയപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലം യാഥാർഥ്യത്തിലേക്ക്. 9 സ്പാനുകളിലായി 181 മീറ്റർ നീളമുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള 6 സ്പാനുകൾ ഒറ്റ ദിവസം കൊണ്ടു കോൺക്രീറ്റ് ചെയ്തു. ഇത്രയും സ്പാനുകളുടെ കോൺക്രീറ്റ് പ്രവൃത്തി ഒറ്റ ദിവസം കൊണ്ടു പൂർത്തീകരിക്കുന്നത് അപൂർവമാണ്.
ഒരു ഭാഗത്തെ 75 മീറ്റർ കോൺക്രീറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം എം.രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, നഗരസഭ അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.
‘ബോസ്ട്രിങ്’ മാതൃകയിൽ പണിയുന്ന ജില്ലയിലെ ആദ്യ പാലമാണ് ഇത്.
പാലത്തിന്റെ നടുവിൽ ഉയരം കൂടിയ ഭാഗത്ത് 55 മീറ്റർ നീളത്തിലുള്ള സ്പാൻ ആണ് ‘ബോസ്ട്രിങ്’ മാതൃകയിൽ പണിയുന്നത്.
20.4 കോടി ബജറ്റിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡ് നിർമിക്കുന്ന പാലം മാർച്ച് മാസത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു നഗരസഭ അധികൃതർ അറിയിച്ചു. നീലേശ്വരം നഗരസഭാ കെട്ടിടത്തിനു മുൻപിൽ നിന്നാരംഭിച്ച് നെടുങ്കണ്ടയിൽ അവസാനിക്കുന്ന പാലം യാഥാർഥ്യമാവുന്നതോടെ മാർക്കറ്റിലെ ഗതാഗതക്കുരുക്ക് അൽപം കുറയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന ജലപാതയുടെ ഭാഗമായതിനാൽ ബോട്ടുകൾക്കു പോകാൻ പറ്റുന്ന രീതിയിൽ ഉയരം കൂട്ടിയാണ് കച്ചേരിക്കടവ് പാലം നിർമിക്കുന്നത്. പക്ഷേ ദേശീയപാതയിൽ മാർക്കറ്റിലെ പുഴയ്ക്കു കുറുകെയുള്ള പഴയ പാലം പൊളിച്ചുമാറ്റില്ലെന്ന ദേശീയപാത അതോറിറ്റിയുടെ തീരുമാനം തിരുത്തിയില്ലെങ്കിൽ കച്ചേരിക്കടവ് പാലം വഴി അടുത്ത കാലത്തൊന്നും ജലഗതാഗതം സാധ്യമാവില്ല എന്നതും വസ്തുതയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

