നർത്തകിയും സംഗീതജ്ഞയും എഴുത്തുകാരിയുമായ രാജശ്രീ വാര്യരുടെ പിതാവ് രാജശേഖര വാര്യർ (റിട്ട. ബിഎസ്എൻഎൽ) (84) അന്തരിച്ചു.
തിരുവനന്തപുരം വട്ടിയൂർക്കാവിലെ നന്ദനം ഹിൽസിൽ ഇന്ന് (12) രാവിലെ 10.30 നായിരുന്നു അന്ത്യം. ആറ്റിങ്ങൽ അവനവഞ്ചേരി വാര്യത്തെ കുടുംബാംഗമാണ് പരേതൻ.
ഭാര്യ: ശ്രീദേവി. മകൻ: ഹരികൃഷ്ണൻ (ബെംഗളൂരു).
മരുമക്കൾ: അനിൽ കുമാർ (റിട്ടയേഡ് ഓഡിറ്റ് ഓഫിസർ, മൈനിങ് & ജിയോളജി), അന്തര മിത്ര (ബെംഗളൂരു). ഭൗതികശരീരത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് (12) വൈകിട്ട് ശാന്തികവാടത്തിൽ നടക്കും.

