കേരളത്തിൽ കാലവർഷത്തിന്റെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മാത്രമാണ് മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
വടക്കൻ കേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. എന്നാൽ മറ്റന്നാൾ മുതൽ സംസ്ഥാനത്ത് എവിടെയും പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും തന്നെ നിലവിലില്ലെന്നത് മഴയുടെ തീവ്രത കുറയുന്നതിന്റെ സൂചന നൽകുന്നു.
ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ നിന്നുള്ള മത്സ്യബന്ധനത്തിന് ഇന്ന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ചിലയിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ഇതോടൊപ്പം 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

