തമിഴ്നാട്ടിലെ തേനി ജില്ലയിൽ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ആറുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴനിചെട്ടിപ്പട്ടിയിലാണ് സംഭവം അരങ്ങേറിയത്.
ഇടുക്കി ചിന്നക്കനാൽ സ്വദേശിയും ഇഷ്ടിക, വിറക് വ്യാപാരിയുമായ പെരുമാൾസാമി (47) ആണ് തട്ടിപ്പിനിരയായത്. പ്രതികൾ ഇദ്ദേഹത്തെ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷം സിബിഐ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയായിരുന്നു.
തുടർന്ന് പെരുമാൾസാമിയുടെ കൈവശമുണ്ടായിരുന്ന 2.63 ലക്ഷം രൂപയും, ഒരു പവന്റെ സ്വർണമാലയും, ലാപ്ടോപ്പും, രണ്ട് മൊബൈൽ ഫോണുകളും സംഘം പിടിച്ചുവാങ്ങി. മോഷണത്തിന് ശേഷം ഇദ്ദേഹത്തെ തേനി-കൂനൂർ ടോൾ ഗേറ്റിൽ ഇറക്കിവിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്:
നാഗേന്ദ്രൻ (43, ഡിണ്ടിഗൽ), കറുപ്പയ്യ (46, ശീലയംപെട്ടി), രാജ്കുമാർ (45, ഉസിലംപട്ടി), പൊന്നുച്ചാമി (61, ഉസിലംപട്ടി), ജോതിബാസ് (35, പെരുമ്പല്ലൂർ), ഭരത് (35, ഗുരുവിലാമ്പട്ടി) എന്നിവരാണ് പിടിയിലായത്. പ്രതികളായ നാഗേന്ദ്രനും പൊന്നുച്ചാമിയും മുൻപ് പൊലീസ് സേനയിൽ ജോലി ചെയ്തിരുന്നവരാണെന്നും, വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് ഇവരെ സർവീസിൽ നിന്നും പുറത്താക്കിയതാണെന്നും തമിഴ്നാട് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

