അനന്തപുരം ∙ പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ കെട്ടിടം തകർന്നു. അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ റെഡ് ഫോർട്ട് പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിർമാണ ശാലയിലെ മിശ്രിത യൂണിറ്റ് ഷെഡ് പൂർണമായും തകർന്നു.
ഇന്നലെ രാവിലെ 10 ന് ആയിരുന്നു സംഭവം. ഇവിടെ ജോലിയിലുണ്ടായിരുന്ന ശിവകാശി സ്വദേശികളായ ശങ്കർ, കറുപ്പുസാമി എന്നിവർക്ക് നിസ്സാര പരുക്കേറ്റു.
മിശ്രിത യൂണിറ്റ്, അസംസ്കൃത വസ്തുക്കളുടെ സൂക്ഷിപ്പുസ്ഥലം, ഫിനിഷിങ് ഷെഡ് തുടങ്ങി 25 ഓളം ഷെഡുകളാണുള്ളത്. പുറത്ത് കൂട്ടിയിട്ട
മാലിന്യത്തിൽനിന്നു തീ പടർന്നതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഒരു ഷെഡിലും പ്രാഥമിക അഗ്നിരക്ഷാ ഉപകരണം ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാ വകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് പടക്കനിർമാണ ശാല പ്രവർത്തിക്കുന്നത്.
എത്രത്തോളം വെടിമരുന്ന് സൂക്ഷിച്ചിരുന്നു എന്നതിന്റെ കണക്കും ലഭ്യമായിട്ടില്ല. ജില്ലാ ഫയർ ഓഫിസർ മൂസ വടക്കേതിലിന്റെ നേതൃത്വത്തിൽ കാസർകോട്, ഉപ്പള അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.എം.റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി.അമൽരാജ്, എസ്.അഭിലാഷ്, വി.കെ.ഷൈജു, രാജേഷ് പാവൂർ, ടിഎസ്.ശരൺ, എസ്.
മുഹമ്മദ് ഷാഫി, ടി.എസ്.മുരളീധരൻ, കെ.വി.അഭിജിത്, വി.മഹേഷ്, ബി.ആർ.അതുൽ, വി.എസ്.ശ്രീജിത്ത് ഹോം ഗാർഡുമാരായ സുഭാഷ്, പ്രദീപ്, രതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

