ഉഡുപ്പി ∙ ജില്ലയിലെ സ്വകാര്യ ബസുകളിൽ ഡോർ നിർബന്ധമാക്കണമെന്ന് ഡപ്യൂട്ടി കമ്മിഷണർ ടി.കെ.സ്വരൂപ നിർദേശം നൽകി. ജില്ലാ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുമായി നടത്തിയ (ആർടിഎ) യോഗത്തിലാണ് നടപടി. സ്കൂൾ വിദ്യാർഥി ബസിൽ നിന്ന് തെറിച്ച് വീണു മരിക്കുകയും ഡോറുകൾ ഇല്ലാത്ത ബസിൽ നിന്ന് വീണ് അപകടങ്ങൾ പതിവായതോടെയുമാണ് ഡോർ നിർബന്ധമാക്കാൻ ഡിസി കർശന നിർദേശം നൽകിയത്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി കഴിഞ്ഞിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിൽ ഇറക്കുന്ന ബസുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ദക്ഷിണ കന്നഡ ജില്ലയിൽ ബസുകൾക്ക് ഡോർ നിർബന്ധമാക്കി ജില്ലാ ഭരണകൂടം ഒരു വർഷം മുൻപ് നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും 90 ശതമാനത്തിലേറെ ബസുകളും ഇത് പാലിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഡോർ സ്ഥാപിക്കാതെ കണ്ടക്ടർ ഉൾപ്പെടെ ബസിൽ നിന്ന് വീണ് മരിച്ചതോടെയാണ് ദക്ഷിണ കന്നഡയിൽ ബസ് ഡോർ സ്ഥാപിക്കണമെന്ന ജില്ലാ ഭരണകൂടം നിർദേശം നൽകിയത്.
തുടർന്നും ഇത്തരത്തിലുള്ള അപകടങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും റോഡ് സുരക്ഷയ്ക്കും വേണ്ടി പൊലീസ് ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും അമിതഭാരം കയറ്റിയും ഡോറുകൾ സ്ഥാപിക്കാതെ ബസിന്റെ പടിക്കെട്ടിൽ നിന്നുള്ള യാത്രയ്ക്കും കുറവു വന്നിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

