കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയും 240 രൂപ താഴ്ന്ന് പവൻവില 90,040 രൂപയുമായി.
ഇന്നലെ രാവിലെ കൂടിയ വിലയിൽ ഉച്ചയ്ക്ക് ഇടിവുണ്ടായിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു കുറഞ്ഞത്.
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
നിലവിൽ 7 ഡോളർ താഴ്ന്ന് 4,107 ഡോളറാണ് ഔൺസിന് വില. യുഎസിലെ ഷട്ട്ഡൗൺ പ്രതിസന്ധി, ഷട്ട്ഡൗൺ മൂലം വളർച്ചാസൂചിക സംബന്ധിച്ച കണക്കുകൾ പുറത്തുവിടാതെ പിടിച്ചുവച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി, യുഎസ് സമ്പദ്വ്യവസ്ഥ വീണ്ടുമൊരു മാന്ദ്യത്തിന്റെ പടിവാതിലിലാണെന്ന സൂചനകൾ തുടങ്ങിയവ കണക്കിലെടുത്ത്, അടുത്തമാസം ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തൽ.
പലിശനിരക്ക് കുറയുന്നത് സ്വർണത്തിന് നേട്ടമാകും (
).
അതുകൊണ്ടുതന്നെ, വരുംദിവസങ്ങളിൽ വില കൂടിയേക്കാമെന്ന നിരീക്ഷണങ്ങളുമുണ്ട്. രാജ്യാന്തരവില ഔൺസിന് 4,150 ഡോളർ എന്ന പ്രതിരോധനിരക്ക് ഭേദിച്ചാൽ ആ കുതിപ്പ് 4,380 ഡോളർ വരെ നീളുമെന്നാണ് നിരീക്ഷകരുടെ വാദം.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 95,000ന് മുകളിലെത്തും.
∙ ഇന്ന് കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,505 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർന്ന് 168 രൂപ.
∙ മറ്റു ചില വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 25 രൂപ കുറച്ച് 9,465 രൂപയാണ്; 18 കാരറ്റ് പവന് വില 75,720 രൂപ.
∙ 14 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,370 രൂപ; പവന് 58,960 രൂപ. ∙ 9 കാരറ്റ് സ്വർണം ഗ്രാമിന് വില 15 രൂപ താഴ്ന്ന് 4,755 രൂപ; പവന് 38,040 രൂപ.
∙ ഇവർ വെള്ളിക്കു നൽകിയ വില ഗ്രാമിന് 2 രൂപ കൂട്ടി 165 രൂപയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

