വടശ്ശേരിക്കരയിൽ കോൺഗ്രസ് നേതാവും എൻ.എസ്.എസ്. കരയോഗം ഭാരവാഹിയുമായിരുന്ന കരിപ്പോൺ കെ.വി.
സുരേഷ് കുമാറിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഡി.സി.സി.
നിർവാഹക സമിതിയംഗം ഫ്രെഡി ഉമ്മൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജോസ് തുമ്പോൺതറയിൽ അധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ്. യൂണിയൻ കമ്മിറ്റിയംഗം ഡോ.
കെ.ജെ. സുരേഷ് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉഷ, വൈസ് പ്രസിഡന്റ് സ്വപ്ന സൂസൻ ജേക്കബ്, ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, എം.വി.
ഗോപാലകൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റ് കെ.ഇ. തോമസ്, ബ്ലോക്ക് ഭാരവാഹികളായ രാജു ആൻ്റണി, ഭദ്രൻ കല്ലയ്ക്കൽ, ഷാജി സാമുവേൽ, ശശിധരൻ കൂട്ടനാൽ, മുരളി കരിപ്പോൺ, ബാലകൃഷ്ണൻ നായർ, പഞ്ചായത്തംഗങ്ങളായ ടി.വി.
ജോസഫ്, അജീഷ് മണപ്പാട്ട്, ലത സുരേഷ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

