വയനാട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ല ബാധയുടെ പശ്ചാത്തലത്തിൽ, രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കൂടുതൽ കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് ലഭ്യമാകും. നിലവിൽ 9 കുട്ടികൾക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുതുതായി ഒരു കുട്ടിക്കു കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് കർശനമാക്കിയിട്ടുണ്ട്. കോളിയാടി സ്കൂളിൽ നിന്ന് മാത്രം 502 കുട്ടികളാണ് ഷിഗെല്ല ലക്ഷണങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്.
ഇതിൽ 47 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് പഞ്ചായത്തുകളിലും ബത്തേരി നഗരസഭ പരിധിയിലും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളുമായി പൊതുസ്ഥലങ്ങളിലേക്ക് പോകുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കൾക്ക് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധ നിയന്ത്രണ വിധേയമാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

