യൂട്യൂബ് മ്യൂസിക് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ ഒരു ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലാത്ത കലാകാരന്മാരുടെ ഗാനങ്ങൾ പ്ലേലിസ്റ്റുകളിലും റെക്കമെൻഡേഷൻ ലിസ്റ്റുകളിലും വരുന്നത് തടയാൻ പുതിയൊരു ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
റെഡ്ഡിറ്റ് ഉപയോക്താവായ RouFGO ആണ് യൂട്യൂബ് മ്യൂസിക് ആപ്പിൽ ‘Don’t recommend artist’ എന്ന ബട്ടൺ പ്രത്യക്ഷപ്പെട്ട കാര്യം പുറത്തുകൊണ്ടുവന്നത്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായ ഈ ഫീച്ചർ, ആപ്പിന്റെ ഹോം പേജിൽ വരുന്ന ഗാനങ്ങൾക്ക് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ക്യൂവിലോ പ്ലേലിസ്റ്റുകളിലോ ഈ സൗകര്യം ലഭ്യമല്ല എന്നത് ശ്രദ്ധേയമാണ്.
Android Authority റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നിലവിൽ ഐഒഎസ് (iOS) പ്ലാറ്റ്ഫോമിലെ ചില ഉപയോക്താക്കൾക്കാണ് ഈ ബട്ടൺ ലഭ്യമാകുന്നത്. ഒരു കലാകാരനെ ബ്ലോക്ക് ചെയ്തു കഴിഞ്ഞാൽ, അവർക്ക് ഇനി റെക്കമെൻഡേഷനുകളിൽ വരാൻ കഴിയില്ല.
അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ ‘Undo’ ബട്ടൺ ഉപയോഗിച്ച് പെട്ടെന്നു തന്നെ തീരുമാനം മാറ്റാനും സൗകര്യമുണ്ട്. ഇതൊരു പ്രാഥമിക ഘട്ടമായതിനാൽ, ബ്ലോക്ക് ചെയ്ത കലാകാരന്മാരുടെ പട്ടിക കാണാൻ ആപ്പിന്റെ സെറ്റിംഗ്സിൽ പ്രത്യേക വിഭാഗം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
ഭാവിയിലെ അപ്ഡേറ്റുകളിൽ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോം പേജിലെ ക്വിക്ക് പിക്കുകളിൽ ഈ ബട്ടൺ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, എല്ലാ ഗാനങ്ങൾക്കും ഇത് ബാധകമല്ല.
വരും ദിവസങ്ങളിൽ കൂടുതൽ പ്ലാറ്റ്ഫോമുകളിലേക്ക് ഈ ഫീച്ചർ എത്തുമെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

