സംസ്ഥാനത്ത് സവാള വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഹോർട്ടികോർപ് വിൽപനശാലകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ വിൽപന ആരംഭിച്ചു. കൃഷി, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത ഇടപെടലിനെ തുടർന്ന് നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NCCF) സഹകരണത്തോടെ നാസിക്കിൽ നിന്നാണ് ആദ്യഘട്ടത്തിൽ സവാള എത്തിച്ചത്.
ഇതിന്റെ ആദ്യപടിയായി 20 ടൺ സവാളയാണ് കേരളത്തിൽ എത്തിച്ചിട്ടുള്ളത്. ഇതിൽ 10 ടൺ വടക്കൻ മലബാറിലേക്കും ശേഷിക്കുന്ന 10 ടൺ തെക്കൻ കേരളത്തിലേക്കുമായാണ് വിഭജിച്ചിരിക്കുന്നത്.
ഇന്നലെ നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു കഴിഞ്ഞു. ഹോർട്ടികോർപിന്റെ സ്ഥിരം വിൽപനശാലകൾക്ക് പുറമേ പ്രത്യേക മൊബൈൽ ഔട്ലെറ്റുകൾ വഴിയും സവാള ലഭ്യമാക്കുന്നുണ്ട്.
ഇതിനുപുറമേ സപ്ലൈകോ മുഖേനയുള്ള വിതരണത്തിനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓർഡർ ചെയ്ത 30 ടണ്ണിൽ 20 ടൺ എത്തിയതിനു പിന്നാലെ, ബാക്കി വരുന്ന 30 ടൺ സവാള കൂടി ഇന്ന് കേരളത്തിലെത്തും.
പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി ആകെ 100 ടൺ സവാള എത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. തിരുവനന്തപുരം പാളയം ഹോർട്ടികോർപ് വിപണിയിൽ നടന്ന സംസ്ഥാനതല വിതരണത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി ടി.
സിദ്ദിഖ് നിർവഹിച്ചു. വിപണിയിലെ പൂഴ്ത്തിവയ്പും അനധികൃത ഇടപെടലുകളും കർശനമായി തടയുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ, എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ വിതരണ ശൃംഖല സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

