കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈറിക്സ് ഹെല്‍ത്ത്കെയര്‍, ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംങ് ആന്‍ഡ് ഇലക്ട്രോണിക്സിന്റെ മെഡിക്കല്‍ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഈ ഏറ്റെടുക്കലോടെ മെഡിക്കല്‍ ഇമേജിങ് ഉപകരണങ്ങളുടെ വില്‍പ്പന, ഇന്സ്റ്റലേഷന്, മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയ മേഖലകളില്‍ കമ്പനിയുടെ പ്രവർത്തനശേഷി കൂടുതല്‍ കരുത്താര്‍ജ്ജിക്കും.
നിലവില്‍ 320 കോടി രൂപ വിറ്റുവവരവുള്ള കമ്പനി ഈ നീക്കത്തിലൂടെ 30-40% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഹസ്ഥാപകരും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുമായ എസ്.അജിത് കുമാര്‍, ജോയ്.കെ.ജോണ്‍ എന്നിവര്‍ വ്യക്തമാക്കി. ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് വിഭാഗത്തിലെ പരിചയസമ്പന്നരായ ജീവനക്കാരും ഉപഭോക്തൃ ബന്ധങ്ങളും സിടി, എംആര്‍ഐ രംഗത്തെ വൈദഗ്ധ്യവും ഇതോടെ സൈറിക്സ് ഹെല്ത്ത്കെയര്ന്റെ ഭാഗമായി മാറും.
നിലവില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിയിരുന്ന അതേ ടീമുകള്‍ തന്നെ തുടര്‍ന്നും സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്ത് സമഗ്ര ലൈഫ്സൈക്കിള്‍ സേവനങ്ങള്‍ നല്കുന്ന പ്രമുഖ ഹെല്‍ത്ത്കെയര്‍ ടെക്നോളജി മാനേജ്മെന്റ് സ്ഥാപനമാണ് സൈറിക്സ് ഹെല്‍ത്ത്കെയര്‍.
കൊച്ചി ആസ്ഥാനമായി 2004ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിലവില്‍ രാജ്യത്തുടനീളം 1200 ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരും സാങ്കേതികവിദഗ്ധരുമാണ് ജോലി ചെയ്യുന്നത്. ആറര ലക്ഷത്തിലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയും ഇരുപത്തിയയ്യായിരത്തിലധികം ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്ന കമ്പനിക്ക് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.
കൂടാതെ, ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ക്കായി പ്രത്യേക പരിശീലന അക്കാഡമിയും കമ്പനി നടത്തിവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

