കൃഷിക്കാർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാന ചുവടുവെപ്പ് നടത്തിയത്. കോയിപ്രം ഫാർമർ പ്രൊഡൂസർ കമ്പനിയുടെ നേതൃത്വത്തിലും, മാർത്തോമ്മാ സഭാ റാന്നി നിലയ്ക്കൽ ഭദ്രസനവികസന സംഘംത്തിന്റെ സഹകരണത്തിലുമാണ് പത്തനംതിട്ടയിൽ സൗജന്യ തേനീച്ച വളർത്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കാർഷിക മേഖലയിലെ നൂതന സാധ്യതകളെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുന്നതിനാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകളിൽ നിരവധി കർഷകർ സജീവമായി പങ്കെടുത്തു.
തേനീച്ച വളർത്തലിലൂടെയുള്ള ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വശങ്ങളും പരിശീലന വേളയിൽ ചർച്ച ചെയ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

