നീലേശ്വരം ∙ മണ്ണിട്ടുയർത്തി നിർമിച്ച മാർക്കറ്റ് ജംക്ഷനിലെ ദേശീയപാത രണ്ട് ദിവസത്തിനുള്ളിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി കൺസൽറ്റന്റ് എൻജിനീയർ മല്ലികാർജുന നീലേശ്വരം നഗരസഭാ കർമസമിതി ഭാരവാഹികളെ സമരപ്പന്തലിലെത്തി അറിയിച്ചു. എന്നാൽ എലിവേറ്റഡ് ബ്രിജ് എന്ന ആവശ്യം അംഗീകരിക്കുന്നതുവരെ മണ്ണിട്ടുയർത്തി നിർമിച്ച പാതയിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു.
പാത തുറന്നുകൊടുക്കാൻ ശ്രമിക്കുന്നപക്ഷം സമരമുറ മാറുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവന്നാലും പിന്നോട്ടില്ലെന്നും നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വൈസ് ചെയർപഴ്സൻ പി.എം.സന്ധ്യ, കർമസമിതി കൺവീനർ ഇ.ഷജീർ, മാമുനി വിജയൻ, പി.വിജയകുമാർ എന്നിവർ ഉൾപ്പെടുന്ന കർമസമിതി ഭാരവാഹികൾ മല്ലികാർജുനയെ അറിയിച്ചു.
ഓവുചാൽ നിർമിക്കാത്തത് നിർമാണക്കമ്പനിയുടെ സമ്മർദ തന്ത്രമോ ?
കഴിഞ്ഞ വർഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കലക്ടർ നൽകിയ നിർദേശത്തെ തുടർന്ന് മാർക്കറ്റ് ജംക്ഷനിൽ യൂദ്ധകാലാടിസ്ഥാനത്തിൽ ഓവുചാൽ നിർമിക്കാൻ തീരുമാനം എടുത്തിരുന്നു.
തെരു റോഡ് നിർമാണം പൂർത്തിയായാലുടൻ വാഹനങ്ങൾ വഴിതിരിച്ചു വിട്ട് ഓവുചാൽ നിർമിക്കാനായിരുന്നു തീരുമാനം. വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുള്ള ജില്ലയിലെ മറ്റു പ്രധാന ജംക്ഷനുകളിൽ ഓവുചാൽ നിർമാണം നിലവിൽ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
എന്നാൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകാറുള്ള മാർക്കറ്റ് ജംക്ഷനിൽ ഓവുചാൽ നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തി പോലും തുടങ്ങാതിരുന്നത് ദുരൂഹമാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ഈ ഭാഗത്ത് സർവീസ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ആ പേര് പറഞ്ഞ് മണ്ണിട്ടുയർത്തി നിർമിച്ച പാത തുറന്നു കൊടുക്കാനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് ഓവുചാൽ നിർമാണം ആരംഭിക്കാതിരുന്നത് എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ 1 മണിക്കൂർ കൊണ്ടു തന്നെ സർവീസ് ഈ ഭാഗത്തെ സർവീസ് റോഡ് വെള്ളത്തിൽ മുങ്ങിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

