തൃക്കരിപ്പൂർ ∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലമീൻ ജില്ലാ കമ്മിറ്റിയുടെ പദയാത്രയ്ക്ക് തൃക്കരിപ്പൂരിൽ തുടക്കമായി.ബീരിച്ചേരി നാല് ശുഹദ മഖാം സിയാറത്തിനുശേഷം വടക്കെ കൊവ്വൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ.മുഹമ്മദ്കുഞ്ഞി ഹാജി ജാഥാ നായകൻ ജില്ലാ പ്രസിഡന്റ് അബൂബക്കർ സാലൂദ് നിസാമിക്ക് പതാക കൈമാറി. ജംഇയ്യത്തുൽ മുദരി സിൻ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഅദി വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് അൽ ഹസനി, ട്രഷറർ അഷ്റഫ് മർദള, വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി കജ, സെക്രട്ടറി ഹനീഫ് അസനവി ഉളിയത്തടുക്ക, മൊയ് മൗലവി ചെർക്കള, ഖലീൽ ഹസനി മൊഗർ, ഹാഷിം ദാരിമി ദേലമ്പാടി, ഹാരിസ് ദാരിമി ബെദിര തുടങ്ങിയവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ ടൗൺ, ആയിറ്റി, പടന്ന, കുന്നുംകൈ, പരപ്പ, നീലേശ്വരം, ഞാണിക്കടവ്, കല്ലൂരാവി തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. രണ്ടാംദിനമായ ഇന്നു പാറപ്പള്ളിയിൽനിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കീഴൂരിൽ സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

