മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തിയ പാർട്ടി എംപിമാർക്ക് ദേശീയ നേതൃത്വത്തിന്റെ ശാസന. സംഭവത്തിൽ ഡൽഹിയിൽ നിന്നുള്ള എംപിമാരായ കമൽജീത് സെഹ്റാവത്ത്, രാംവീർ സിംങ് ബിധുരി, യോഗേന്ദർ ചന്ദോലിയ എന്നിവരെ ദേശീയ അധ്യക്ഷൻ നിതിൻ നവീൻ നേരിൽ വിളിച്ചുവരുത്തിയാണ് തന്റെ അപ്രീതി അറിയിച്ചത്.
1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിക്കവെയാണ് 20ന് സജ്ജൻ കുമാർ മരണമടഞ്ഞത്. ഈ വിഷയത്തിൽ എംപിമാരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെ ബിജെപി നേതാവും സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്കായി വാദിച്ച അഭിഭാഷകനുമായ എച്ച്.എസ്.ഫുൽക്ക ശക്തമായി വിമർശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് എംപിമാരുടെ നിലപാടിനെ തള്ളി ബിജെപി വക്താവ് ആർ.പി.സിങ് പരസ്യമായി രംഗത്തുവന്നത്. പരേതനായ സജ്ജൻ കുമാർ മുൻപ് പ്രതിനിധീകരിച്ചിരുന്ന ഔട്ടർഡൽഹി ലോക്സഭാ മണ്ഡലം പിന്നീട് വിഭജിച്ച് രൂപീകരിച്ച സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നീ മണ്ഡലങ്ങളെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നവരാണ് ഇപ്പോൾ അതൃപ്തി നേരിട്ട
ഈ എംപിമാർ.

