എക്സൈസ് കമ്മീഷണർ ഉന്നയിച്ച വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവിയിലിരിക്കുമ്പോഴായിരുന്നു ഇത്തരം ആരോപണങ്ങൾ ഉന്നയിക്കേണ്ടിയിരുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് നിലവിൽ യാതൊരുവിധ പ്രസക്തിയുമില്ലെന്നും, അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരാകുമ്പോൾ സ്വാഭാവികമായും ചെറിയ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകുമെന്നും, സർക്കാരിനെ കുറച്ചുനാൾ ഭരിക്കാൻ അനുവദിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ മേൽ സർക്കാരിന് കൃത്യമായ നിയന്ത്രണമുണ്ട്. ഓരോ കാര്യത്തിലും ആവശ്യമായ നടപടികൾ കൃത്യസമയത്ത് തന്നെ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

