പശ്ചിമഘട്ടത്തിലെ വയനാടൻ മലനിരകളിൽ പുതിയൊരു സസ്യയിനത്തെ കൂടി ഗവേഷകർ കണ്ടെത്തി. ആലപ്പുഴ എസ്.ഡി കോളജ് അധ്യാപകനായ ഡോ.
ജോസ് മാത്യു ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് തൊള്ളായിരംകണ്ടിയിലെ നിബിഡ വനമേഖലയിൽ നിന്നും ഈ പുതിയ സസ്യത്തെ കണ്ടെത്തിയത്. ‘ലാജനാന്ദ്ര അയനെ’ എന്നാണ് പുതിയ സസ്യത്തിന് പേരിട്ടിരിക്കുന്നത്.
ചേമ്പും ചേനയും ഉൾപ്പെടുന്ന അരെസി വിഭാഗത്തിൽപെട്ടവയാണ് കിണർവാഴ, നീർച്ചെങ്ങഴി, കരിമ്പോള എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ലാജനാന്ദ്ര സസ്യങ്ങൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമാണ് ഇവ സ്വാഭാവികമായി വളരുന്നത്.
ഔഷധഗുണങ്ങൾക്കു പുറമെ, വെള്ളത്തിലെ മാലിന്യം ശുദ്ധീകരിക്കാൻ അക്വേറിയത്തിലടക്കം ഉപയോഗിക്കാമെന്ന ഹോർട്ടികൾചർ സാധ്യതകളും ഈ സസ്യങ്ങൾക്കുണ്ട്. ഗവേഷകയായ ജെ.
ശരണ്യ, കൽപറ്റ എം.എസ് സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ സലീം പിച്ചൻ എന്നിവരാണ് ഗവേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഇതേ സംഘം ലാജനാന്ദ്ര വിഭാഗത്തിൽപെട്ട
മറ്റു രണ്ട് സസ്യങ്ങളെ കഴിഞ്ഞ വർഷങ്ങളിലും പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ പുതിയ സസ്യത്തിന്റെ കണ്ടെത്തൽ സംബന്ധിച്ച പ്രബന്ധം ‘ഫൈറ്റോടാക്സ’ എന്ന രാജ്യാന്തര ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

