കാസർകോട് ∙ പ്രായപൂർത്തിയാകാത്ത 2 പേർക്കു കാറും സ്കൂട്ടറും ഓടിക്കാൻ കൊടുത്തതിനു രണ്ടിടങ്ങളിലായി 2 കേസുകൾ റജിസ്റ്റർ ചെയ്തു. മേൽപറമ്പ് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞദിവസം ചട്ടഞ്ചാൽ സ്കൂളിനടുത്ത് 17 വയസുകാരൻ കാർ ഓടിച്ചെത്തി.
കൈ കാണിച്ചപ്പോൾ കാർ നിർത്തി. ലൈസൻസ് ആവശ്യപ്പെട്ടമ്പോൾ ഇല്ലെന്നു മറുപടി നൽകി.
ബന്ധുവാണ് കാർ ഓടിക്കാൻ തന്നതെന്നു വിദ്യാർഥി മൊഴി നൽകി. തുടർന്നു ചട്ടഞ്ചാൽ സ്കൂൾ പ്രിൻസിപ്പലിന്റെ മുൻപാകെ കുട്ടിയെ ഹാജരാക്കി.
കാറിന്റെ ആർസി ഉടമയായ ചട്ടഞ്ചാൽ മുനമ്പം സ്വദേശിക്കെതിരെ കേസെടുത്തു.
ഷിറിയ സ്കൂളിനു സമീപം കുമ്പള പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂട്ടർ ഓടിച്ചെത്തിയ വിദ്യാർഥിയെ പൊലീസ് പിടികൂടി. ഡ്രൈവിങ് ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നു മറുപടി നൽകി.
സ്കൂട്ടർ ഓടിക്കാൻ ആരാണ് തന്നതെന്നു പൊലീസ് ചോദിച്ചപ്പോൾ സുഹൃത്തിന്റെ ബന്ധുവായ യുവതിയാണെന്നു മൊഴി നൽകി. തുടർന്ന് ആർസി ഉടമയായ ആരിക്കാടി ബന്നംകുളത്തെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പളയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു കൊടിയമ്മ ഗവ.ഹൈസ്കൂളിലെ വിദ്യാർഥിനി മരിക്കുകയും കൂട്ടുകാരിക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

