മഞ്ചേശ്വരം∙ കണ്ണൂർ സർവകലാശാലാ ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിനു നിർമിച്ച കെട്ടിടം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ മികവിനു കൂടെയുണ്ടാകുമെന്നും ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും എംപി പറഞ്ഞു.
എ.കെ.എം.അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സർവകലാശാല സിൻഡിക്കറ്റ് അംഗങ്ങളായ എ.അശോകൻ, പി. സജിത്ത് കുമാർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, വൈസ് പ്രസിഡന്റ് പി.കെ.ഹനീഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവീന മൊന്തെറോ, വൈസ് പ്രസിഡന്റ് സിദ്ദീഖ് മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം കെ.കമലാക്ഷി, എൻ.അബ്ദുൽ ഹമീദ്, യാദവ ബഡാജെ, ഇ.എസ്.പ്രസന്നകുമാരി, യൂണിയൻ ചെയർമാൻ കെ.പി.ചിരാഗ്, സർവകലാശാല ജോയിന്റ് റജിസ്ട്രാർ കെ.നാരായണദാസ് എന്നിവർ പ്രസംഗിച്ചു.
മഞ്ചേശ്വരം എംഎൽഎയുടെ നിയോജക മണ്ഡലം ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 51 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. 3 വർഷത്തെ എൽഎൽബി, എൽഎൽഎം കോഴ്സുകളിലായി നൂറോളം വിദ്യാർഥികൾ പഠനം നടത്തുന്ന ജില്ലയിലെ ആദ്യത്തെ നിയമ പഠനകേന്ദ്രമാണു മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

