കാസർകോട് ∙ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ഇനി വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കും തോക്ക് ലൈസൻസുള്ളവർക്കു മാത്രം. കായികാവശ്യത്തിനോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള ലൈസൻസ് ഉപയോഗിച്ചു നേടിയ തോക്കുകൊണ്ട് പന്നികളെ വെടിവയ്ക്കുന്നതു വിലക്കി വനംവകുപ്പ് ഉത്തരവിറക്കി.
പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ഓണററി വൈൽഡ്ലൈഫ് വാർഡന്മാർ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകും മുൻപു ജില്ലാ ലൈസൻസിങ് അതോറിറ്റിയിൽനിന്നു തോക്ക് ലൈസൻസിന്റെ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അഡിഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
പലരും കായികാവശ്യത്തിനുള്ള തോക്ക് ലൈസൻസ് ഉപയോഗിച്ചു കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി തേടുന്ന സാഹചര്യത്തിൽ, ഇടുക്കി കലക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വനംവകുപ്പ് നടപടി.
റൈഫിൾ ക്ലബ് അംഗങ്ങളാണ് ഇങ്ങനെ അനുമതിതേടുന്നവരിലേറെയും. നിയമപ്രകാരം കായികാവശ്യത്തിന് അനുവദിക്കുന്ന തോക്കുകൾ മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഇങ്ങനെയുള്ളവർക്കും നേരത്തേ, പന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു.
ഇതിനുപുറമേ, ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ എടുക്കുന്ന തോക്കുകൾ കാണിച്ചും പന്നികളെ കൊല്ലാൻ അനുമതി തേടിയിരുന്നു. ഇത്തരം ലൈസൻസുകൾ അതതു സ്ഥാപനങ്ങളുടെ പേരിലാണ് അനുവദിക്കുന്നത്.
അതുകൊണ്ടാണ് ഇവ രണ്ടും വിലക്കി വനംവകുപ്പ് ഉത്തരവിറക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

