തട്ടുകട ഉടമയായിരുന്ന ജയബാലകൃഷ്ണൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ, കാറോടിച്ച 17 വയസ്സുകാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം ഹൈക്കോടതി സെഷൻസ് കോടതി ശരിവച്ചു.
എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കവിത ഗംഗാധരൻ പുറപ്പെടുവിച്ച 48 പേജുള്ള വിധിന്യായത്തിലാണ് ജാമ്യനടപടികളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും വിശദമായ പരാമർശങ്ങളുള്ളത്. ഭദ്രകീർത്തി, ഭരത് ശങ്കർ എന്നിവരും സംസ്ഥാന സർക്കാരും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഉത്തരവ്.
നിയമപരമായ ജാമ്യാവകാശങ്ങൾ
ജുവനൈൽ ജസ്റ്റിസ് നിയമം സെക്ഷൻ 12(1) പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് ജാമ്യം നൽകുന്നതാണ് പൊതുതത്വം എന്ന് കോടതി വ്യക്തമാക്കി. കുട്ടി കുറ്റവാളികളുമായി സമ്പർക്കത്തിൽ ഏർപ്പെടുക, ശാരീരികമോ മാനസികമോ ആയ അപകടങ്ങളിൽപ്പെടുക, അല്ലെങ്കിൽ നീതി നിഷേധിക്കപ്പെടുക എന്നീ സാഹചര്യങ്ങളിൽ മാത്രമേ ജാമ്യം നിഷേധിക്കാൻ പാടുള്ളൂ.
ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൗരവം മാത്രം മുൻനിർത്തി ജാമ്യം തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
108 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും, നിയമപരമായി ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളായി ഇവയെ കണക്കാക്കാനാവില്ല. പൊലീസ് നടപടിക്രമങ്ങളിലെ പിഴവുകൾ
അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയുടെ ‘ശിൽപ മിത്തൽ’ കേസിലെ വിധിപ്രകാരം, ഹീനമല്ലാത്ത കുറ്റങ്ങളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഈ കേസിൽ ബിഎൻഎസ് സെക്ഷൻ 105 പ്രകാരമുള്ള കുറ്റം ഹീനമായ കുറ്റങ്ങളുടെ ഗണത്തിൽ വരില്ല എന്നിരിക്കെ, പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതും കുട്ടിയെ കസ്റ്റഡിയിലെടുത്തതും നിയമലംഘനമാണെന്ന് കോടതി കണ്ടെത്തി.
പൊതുവികാരവും കോടതിയുടെ നിലപാടും
പൊതുജനരോഷം മുൻനിർത്തി ഒരു കുട്ടിയുടെ നിയമപരമായ അവകാശങ്ങൾ കവർന്നെടുക്കാൻ കോടതിക്ക് കഴിയില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നു. ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന വാദം അംഗീകരിക്കാനാവില്ല.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ പാടുള്ളൂവെന്നും, അതേസമയം, ഈ ഉത്തരവ് അന്വേഷണം അവസാനിപ്പിക്കണമെന്ന അർത്ഥത്തിൽ കാണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സെക്ഷൻ 74 പ്രകാരം കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും, സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ അന്വേഷണ ഉദ്യോഗസ്ഥൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

