തിരുവനന്തപുരം: പാങ്ങപ്പാറയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
കൊല്ലപ്പെട്ട അഭിരാമിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷ്കളങ്കനായ ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടത് അതീവ വേദനാജനകമായ സംഭവമാണെന്നും, മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കേസിൽ ഇതുവരെയുള്ള പോലീസ് നടപടികളിൽ കുടുംബത്തിന് പൂർണ തൃപ്തിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കും. ഈ കൊലപാതകത്തെ ഒരു അപൂർവ കേസായി കാണുന്നതായും, നടന്നത് ‘A heinous crime’ ആണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ചേരാനല്ലൂർ അപകടക്കേസിലെ കോടതിവിധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, സർക്കാർ എന്നും ഇരയ്ക്കൊപ്പമാണെന്നും കോടതിവിധി ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയായ അഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. കേസിലെ മുഖ്യപ്രതിയായ ഗുണ്ട
ഉമറിന്റെ കാമുകി ഐശ്വര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കൊലപാതക ഗൂഢാലോചനയിൽ ഐശ്വര്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഉമർ കൊലപാതകം നടത്തുന്ന സമയത്ത് ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെക്കുകയായിരുന്നു ചെയ്തത്. നിലവിൽ പതിനേഴുകാരനായ മറ്റൊരു പ്രതി, ഉമർ, ആനന്ദ എന്നിവർ റിമാൻഡിലാണ്.
ഇവരെ കൂടാതെ ഐശ്വര്യ കൂടി പിടിയിലായതോടെ കേസിന്റെ ഗൂഢാലോചന കൂടുതൽ വ്യക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

