സംസ്ഥാന സ്കൂൾ കായികമേളയുടെ നിശ്ചയിച്ച വേദി മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ രംഗത്ത്. വേദ മാറ്റം സംബന്ധിച്ച് യാതൊരുവിധ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നും, മേളയ്ക്കുള്ള തയ്യാറെടുപ്പുകൾ കണ്ണൂരിൽ ഇതിനകം ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ ഈ അപ്രതീക്ഷിത നടപടി ജില്ലയിലെ ജനങ്ങളെ കടുത്ത നിരാശയിലാഴ്ത്തിയിട്ടുണ്ടെന്നും, എന്തു സാഹചര്യത്തിലാണ് വേദി മാറ്റിയതെന്ന് അധികാരികൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത മേള കണ്ണൂരിൽ നടക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി.
ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.
ബിനോയ് കുര്യനും ഡി.ഡി ഷൈനിക്കും മേളയുടെ പതാക കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനങ്ങളെല്ലാം മറികടന്നുകൊണ്ട്, ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.
സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് വേദി മാറ്റിയതെന്നാണ് കായിക മന്ത്രിയുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

