അധ്യാപക ഒഴിവ്
പരവനടുക്കം ∙ ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, ഹിന്ദി, കണക്ക്, യുപി വിഭാഗത്തിൽ ജൂനിയർ സംസ്കൃതം അധ്യാപക ഒഴിവ്.
അഭിമുഖം 10ന് രാവിലെ 11നു സ്കൂളിൽ. 04994–278221.
സംഘാടക സമിതി രൂപീകരണം 10ന്
കാസർകോട് ∙ കാസർകോട് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം 10ന് 2.30ന് കാസർകോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
നവംബറിലാണ് കലോത്സവം.
കയറ്റിറക്ക് ജോലി ചെയ്യില്ല
കാസർകോട്∙ ഓണം, നബിദിനം പ്രമാണിച്ച് ഇന്ന് കാസർകോട് ടൗൺ ചുമട്ട് തൊഴിലാളി യൂണിയൻ എസ്ടിയു അംഗമായ മുഴുവൻ തൊഴിലാളികൾക്കും അവധിയായതിനാൽ അന്നേ ദിവസം കാസർകോട് നഗരത്തിൽ കയറ്റിറക്ക് ജോലി ചെയ്യില്ലെന്നു ജനറൽ സെക്രട്ടറി എ.ഷാഫി അറിയിച്ചു.
കൈകൊട്ടിക്കളി മത്സരം മാറ്റിവച്ചു
നീലേശ്വരം ∙ പുതുക്കൈ അരയാൽത്തറ കൂട്ടായ്മയുടെ നേതൃത്വത്തിൽ അവിട്ടം നാളിൽ നടത്താനിരുന്ന ഉത്തരമേഖല കൈകൊട്ടിക്കളി മത്സരം പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബർ 2ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

