സംസ്ഥാന മന്ത്രി കെ. മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു.
അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആർ. ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.
ഗോവിന്ദരാജ് എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. പൊതുഭരണ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആർ.
ശ്രീലാൽ കഴിഞ്ഞ മേയ് 31-ന് സർവീസിൽ നിന്ന് വിരമിച്ചിരുന്നു. ഇതിനുശേഷം, ജോലിസമയത്തെ അസൗകര്യങ്ങളും വ്യക്തിപരമായ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ജൂൺ 25-ന് താൻ സ്ഥാനമൊഴിയുകയാണെന്ന് മന്ത്രിയെ അറിയിക്കുകയായിരുന്നു.
പകരക്കാരനെ കണ്ടെത്തി ഓഫീസിൽ ചുമതലയേൽപ്പിച്ച ശേഷമാണ് താൻ മടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാനമായ കാരണത്താൽ തന്നെയാണ് പൊതുഭരണവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി തുടരുന്ന കെ.
ഗോവിന്ദരാജും സ്ഥാനമൊഴിഞ്ഞത്. ജോലിഭാരവും ദീർഘനേരത്തെ പ്രവർത്തന സമയവുമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മന്ത്രിയുടെ ഓഫീസിലെ ജീവനക്കാർക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളാണ് രാജിക്കു കാരണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇരുവരും സംയുക്തമായി പ്രസ്താവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

