പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ശാസ്ത്ര വേദി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഹേമ മേരി മാത്യു മുഖ്യ സന്ദേശം നൽകി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ഷീജ ബേബി (ഹെഡ്മിസ്ട്രെസ്), ജോയമ്മ സൈമൺ, ആഷ്ലി വിനോദ്, റയാൻ നൈനാൻ സിബി, വർഗീസ് പൂവൻപാറ, മനോജ് ഡേവിഡ് കോശി, ബിനുരാജ്, മിനി മാത്യു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ദിന പ്രതിജ്ഞയ്ക്ക് ലാമിയ ഷിഹാദ് നേതൃത്വം നൽകി.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

