ദേശീയ തലത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, കേരളത്തിൽ ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ മഴ മാറിനിൽക്കുന്ന കാലാവസ്ഥയാണുള്ളത്.
ഈ സാഹചര്യം തുടരുന്നതിനാൽ ഇന്നത്തെ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കേരളത്തിൽ വൈദ്യുതിയുടെ ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർത്തിയിട്ടുണ്ട്.
ഇതിനുപുറമേ, രാജ്യത്തുടനീളം വൈദ്യുതിയുടെ ആവശ്യകത വർധിച്ചുവരുന്നതും പവർ എക്സ്ചേഞ്ചിലൂടെയുള്ള ലഭ്യത കുറയാൻ കാരണമായിട്ടുണ്ടെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

