അധ്യാപക ഒഴിവ്
പരപ്പ∙ ബാനം ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം (മലയാളം) അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 5ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
9497233479. ബാനം∙ ഗവ.
ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച 5ന് 11ന് നടക്കും. ഫോ.
9497233479
ട്രോമാ കെയർ പരിശീലനം
നീലേശ്വരം ∙ തീർഥങ്കര ശബരി ക്ലബ്, ട്രോമ കെയർ കാസർകോട് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ട്രോമാ കെയർ പരിശീലനം ട്രോമാ കെയർ പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.വി.ശോഭ, എസ്ഐ എം.ടി.പി.സൈഫുദ്ദീൻ, ട്രാക്ക് സെക്രട്ടറി വി.വേണുഗോപാൽ, ശബരി ക്ലബ് പ്രസിഡന്റ് സുമേഷ് കുതിരുമ്മൽ, സെക്രട്ടറി സുരേഷ് വൈറ്റ്ലില്ലി, പ്രമോദ് കരുവളം എന്നിവർ പ്രസംഗിച്ചു.
ഡ്രൈവർ കം അറ്റൻഡർ നിയമനം
∙മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജില്ലയിൽ നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനങ്ങൾക്കായി നിയമിച്ച വെറ്ററിനറി ഡോക്ടർമാരെ സഹായിക്കുന്നതിനായി ഡ്രൈവർ കം അറ്റൻഡർമാരെ 89 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏഴിന്.
രാവിലെ 10.30ന് കാസർകോട് സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും. 04994 224624.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

