മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ഇന്ന് വിദഗ്ധ സംഘത്തിന്റെ വിശദമായ പരിശോധനകൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശം പൂർണ്ണമായും സുരക്ഷിതമല്ലെന്നും മണ്ണ് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി റോഡിന് സമീപത്തുള്ള കുന്ന് അപകടാവസ്ഥയിലാണോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും. തുടർച്ചയായി മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ പാതയിലെ ഗതാഗതം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.
സുരക്ഷ മുൻനിർത്തി അപകട മേഖലയ്ക്ക് സമീപമുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഇവരെ പാണക്കാട് ഹൈസ്കൂളിലാണ് താൽക്കാലികമായി ക്യാമ്പ് ചെയ്യിപ്പിച്ചിരിക്കുന്നത്. മഴ മാറി നിന്നാൽ മാത്രമേ റോഡിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം എത്രയും വേഗം പഴയപടിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ റിനിഷ റഫീഖ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

