റാണിപുരം ∙ വനം മരുതോം സെക്ഷനിൽ കാട്ടാനശല്യം രൂക്ഷമായ ശിവഗിരി, മൊട്ടയംകൊച്ചി, താന്നിക്കാൽ, വെള്ളക്കാട് ഭാഗത്തെ സോളർവേലി ജനപങ്കാളിത്തത്തോടെ നവീകരിക്കുന്നു. 2 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്.
നിലവിലുള്ള സോളർവേലി അറ്റകുറ്റപ്പണികൾ നടത്താതെനശിച്ച നിലയിലാണ്. നവീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നാട്ടുകാരുടെ സഹകരണത്തോടെ കാടുകൊത്തൽ പണി നടന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. ബാബു, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, പെരുതടി വനസംരക്ഷണ സമിതി താൽക്കാലിക പ്രസിഡന്റ് സനൽ കുമാർ എന്നിവർ നേതൃത്വം നൽകി.
അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സോളർ പാനൽ, ബാറ്ററി തുടങ്ങിയ സാധന സാമഗ്രികൾ വനംവകുപ്പ് നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

