വാഷിങ്ടൻ: യുഎസിൽ പാർപ്പിട സമുച്ചയത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന സഹോദരന്റെ കാറിന്റെ നാലു ടയറുകളും നഷ്ടപ്പെട്ട
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യൻ യുവതി. സമാനമായ വാഹന മോഷണങ്ങളെക്കുറിച്ച് സൂചിപ്പിച്ച് പാർപ്പിട
സമുച്ചയത്തിന്റെ മാനേജ്മെന്റിന് മുന്നറിയിപ്പ് നൽകുന്ന മോഷ്ടാക്കളുടെ കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് ഐഷികാ സോണി എന്ന യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയത്. ‘അമേരിക്കയിൽ ഒന്നും മോഷണം പോകില്ലെന്ന് ആരു പറഞ്ഞു?’ എന്ന ചോദ്യത്തോടെയാണ് ഐഷികയുടെ വിഡിയോ ആരംഭിക്കുന്നത്.
കാർ തന്റെ സഹോദരന്റേതാണെന്നും പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടാക്കൾ ടയറുകൾ ഊരിയെടുക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. കാറിനുണ്ടായ കേടുപാടുകളും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പാർപ്പിട സമുച്ചയത്തിന്റെ മാനേജ്മെന്റിനെ ലക്ഷ്യമാക്കി മോഷ്ടാക്കൾ പേപ്പറിൽ എഴുതിവെച്ച മുന്നറിയിപ്പും വിഡിയോയിൽ കാണാൻ സാധിക്കും.
‘കഴിഞ്ഞ വാരാന്ത്യത്തിൽ ക്രിസ്റ്റൽ ഹൗസ് കോമ്പൗണ്ടിൽ കുറഞ്ഞത് മൂന്നു കാറുകൾ നശിപ്പിക്കപ്പെട്ടു. ഈ വാരാന്ത്യത്തിൽ കുറഞ്ഞത് മൂന്നു കാറുകളുടെ ടയറുകൾ മോഷ്ടിക്കപ്പെട്ടു.
പാർക്കിങ് സ്ഥലത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രിസ്റ്റൽ ഹൗസ് മാനേജ്മെന്റ് ഗൗരവമായി കാണുന്നില്ലെങ്കിൽ ഇത് തടയാൻ കഴിയില്ല. അവരെ ഇക്കാര്യം അറിയിക്കുക’ എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

