കാഞ്ഞിരപ്പള്ളി മുരുക്കുംവയൽ ശ്രീശബരീശാ കോളജിന്റെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോട് പഞ്ചായത്ത് 11–ാം വാർഡ് മടുക്ക ചകിരിമേട് ഉന്നതിയിൽ വിപുലമായ പരിപാടികളോടെ കേരള പിറവി ദിനം ആചരിച്ചു. പഞ്ചായത്ത് മെമ്പർ കെ.പി.
ഷൈനിമോൾ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉന്നതി മൂപ്പൻ പി.കെ.
മോഹനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.
ഊരിലെ കുട്ടികൾക്കായി ചിത്രരചന, ക്വിസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
ജില്ലാ കോഡിനേറ്റർമാരായ ഡോ. ഹരീഷ് കുമാർ, ടി.
സത്യൻ, കോളജ് കോഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ അശ്വതി അനിൽ, കാമ്പസ് അംബാസിഡർ അക്സ അന്ന മരിയ, ക്ലബ് അംഗങ്ങളായ വി.കെ. അനഘ, ഗോകുൽ ബി.
കൃഷ്ണ, അർജുൻ ബിനു റാം, ജെറിൻ ജോസഫ്, വി.ബി. ഫെബി, യു.ആർ.
അലൻ, മുഹമ്മദ് അൻസിൽ, ശിഹാബ് ബഷീർ, അനന്തകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

