കോട്ടിക്കുളം∙ ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 239 പോയിന്റുകൾ നേടി പാക്കം ഗവ.ഹയർസെക്കൻഡറി സ്കൂളും എച്ച്എസ് വിഭാഗത്തിൽ 195 പോയിന്റുകളുമായി പെരിയ ഗവ.ഹയർസെക്കൻഡറി സ്കൂളും ജേതാക്കളായി യുപിയിൽ 80 പോയിന്റു നേടി പുല്ലൂർ ഗവ.യുപി സ്കൂളും എൽപിയിൽ 65 പോയിന്റുകൾ വീതം ബേക്കൽ എഎൽപി സ്കൂൾ, ഉദുമ ഇസ്ലാമിക് എഎൽപിഎസ്, അംബിക എഎൽപി സ്കൂളും ഒന്നാം സ്ഥാനം നേടി.എച്ച്എസ്എസിൽ ഉദുമ ഗവ.ഹയർസെക്കൻഡറി സ്കൂൾ (175) പെരിയ ഗവ.ഹയർസെക്കൻഡറി സ്കൂൾ (167) പോയിന്റുകളുമായും എച്ച്എസ് വിഭാഗത്തിൽ തച്ചങ്ങാട് ജിഎച്ച്എസും (184) എംപിഎസ്ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത് (181) പോയിന്റുകളുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
യുപിയിൽ ഉദുമ ജിഎച്ച്എസ്എസ്, ബാര ജിഎച്ച്എസ് (78) പോയിന്റുകൾ വീതവും എൽപിയിൽ എംപിഎസ്ജിവിഎച്ച്എസ് എസ് വെള്ളിക്കോത്ത്, തച്ചങ്ങാട് ജിഎച്ച്എസ്(63) പോയിന്റുകൾ വീതവും നേടി രണ്ടാം സ്ഥാനം നേടി. കലോത്സവത്തിൽ എൽപി മുതൽ എച്ച്എസ്എസ് വരെയുള്ള മത്സരങ്ങളിൽ 529 പോയിന്റുകൾ നേടിയ പാക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്നു ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് 24 വ്യക്തിഗത ഇനങ്ങളും 8 ഗ്രൂപ്പ് ഇനങ്ങളുമാണ്.
ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ ‘ഹലാക്കിന്റെ അവിലും കഞ്ഞിയും’എന്ന നാടകം മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. പി.വി. സുദേവ് മികച്ച നടനായും സ്നേഹിത മികച്ച നടിയായും ‘തിരഞ്ഞെടുക്കപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

