താമരശ്ശേരിയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും സൗജന്യ മസാജ് ചെയ്യിപ്പിച്ചതായും ആരോപിക്കപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.മുഹമ്മദ് ഫാസിൽ ആണ് സസ്പെൻഷനിലായത്. റൂറൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് ആണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തെക്കുറിച്ചുള്ള തുടർ അന്വേഷണത്തിനായി പെരുവണ്ണാമുഴി സ്റ്റേഷൻ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 14-നാണ് അവധിയിലായിരുന്ന ഉദ്യോഗസ്ഥൻ മഫ്തിയിൽ അടിവാരം എലിക്കാട് പ്രവർത്തിക്കുന്ന സ്പായിൽ പരിശോധന എന്ന വ്യാജേനയെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.
തുടർന്ന് ജീവനക്കാർ 1500 രൂപ നൽകുകയായിരുന്നു. സ്പാ ജീവനക്കാരിയെ കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.
പൊലീസ് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

