കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്നതിലും വിവാദമായ ഹെലികോപ്റ്റർ യാത്രയിലും മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി വിമർശിച്ച് മുൻ വ്യവസായ മന്ത്രി പി. രാജീവ്.
“ഗ്യാലറിയിലിരുന്ന് കളി കാണുന്നതു പോലെയല്ല നേരിട്ട് ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത്” എന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യക്തമാക്കിയ കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിട്ടും പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം ചേർന്നത് വൈകിയാണെന്ന് പി.
രാജീവ് കുറ്റപ്പെടുത്തി. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് മാത്രമല്ല, എക്സ്ട്രീമിലി ഹെവി റെയിൻസ് എന്നാണ് മുന്നറിയിപ്പ നൽകിയിട്ടുള്ളത്. ഈ ഘട്ടത്തിൽ ഭരണസംവിധാനത്തിന് ഏറ്റവും പ്രധാനപ്പെട്ട
ഉത്തരവാദിത്തം നിർവഹിക്കേണ്ടത് പൊലീസാണ്. എന്നാൽ അങ്ങനെയുള്ള സമയത്ത് വനിതാ പൊലീസ് ചീഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കാത്തുനിർത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
“സർക്കാരിന്റെ നുണപ്രചാരണങ്ങൾ അധികകാലം ചെലവാകില്ല” എന്നും ദുരന്ത പശ്ചാത്തലത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെലികോപ്റ്റർ യാത്രയും ഭക്ഷണ വിവാദവും വിവാദ ഹെലികോപ്റ്റർ യാത്രയെക്കുറിച്ച് മുഖ്യമന്ത്രി നൽകിയ മറുപടി പ്രതീക്ഷിച്ചതാണെന്ന് പി. രാജീവ് പറഞ്ഞു.
ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനാവശ്യമായി വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ല.
സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് ജനങ്ങളെ കാണിക്കാനാണ് താൻ ഭക്ഷണം കഴിച്ചതെന്ന് മുഖ്യമന്ത്രിക്ക് വേണമെങ്കിൽ പറയാമായിരുന്നു.
നിക്ഷേപകരെ കാണാനാണ് യാത്ര നടത്തിയതെങ്കിൽ അത് നല്ല കാര്യമാണ്. എന്നാൽ സാധാരണയായി ഇത്തരം യാത്രകളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടെയുണ്ടാകാറാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് പിഎം ശ്രീ പദ്ധതി വിവാദത്തിലും സർക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യം പി. രാജീവ് ചൂണ്ടിക്കാട്ടി.
ഇടത് സർക്കാർ മുൻപ് ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നെങ്കിലും പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതിനായി യോഗങ്ങൾ ഒന്നും വിളിച്ചുചേർത്തിരുന്നില്ല.
എന്നാൽ നിലവിലെ സർക്കാർ, സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. എൽഡിഎഫ് സർക്കാർ നടപ്പാക്കാത്തതുകൊണ്ട് തങ്ങളും ഇത് നടപ്പാക്കില്ലെന്ന് തുറന്നുപറയാൻ യുഡിഎഫിനു സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

