സ്കൂളിൽ നിസ്സാര കാര്യത്തിന്റെ പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. തൃശൂർ വരവൂർ ഗവ.
ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്.
വർഗ്ഗത്തിൽപ്പെട്ട അധ്യാപകൻ ഇതിനുമുമ്പും സമാനമായ രീതിയിൽ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളുടെ ഗുരുതരമായ ആരോപണം.
ഒരാഴ്ച മുമ്പാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. ക്ലാസ് മുറിയിൽ വെച്ച് താഴെപ്പോയ പേനയുടെ ക്യാപ് എടുക്കാൻ വേണ്ടി ബെഞ്ചിൽ നിന്ന് എത്തി നോക്കിയതിനാണ് വിദ്യാർത്ഥിയെ അധ്യാപകൻ പൊതിരെ തല്ലിയത്.
അൽപം ഉയരം കുറവുള്ള കുട്ടി താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ചതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത് എന്ന് വിദ്യാർത്ഥിയുടെ അച്ഛൻ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

