കാഞ്ഞങ്ങാട് ∙ ‘വൈബുള്ള’ ആരോഗ്യത്തിന് കേക്കിനു പകരം മധുരക്കിഴങ്ങ് മുറിച്ച് ജില്ലാ മെഡിക്കൽ ഓഫിസിലെ പുതുവത്സരാഘോഷം. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആരംഭിച്ച ‘വൈബ് ഫോർ വെൽനെസ്’ ക്യാംപെയ്നിന് ജില്ലയിൽ തുടക്കം കുറിച്ചു കൊണ്ടാണ് ഈ വേറിട്ട പുതുവത്സരാഘോഷം.
ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും നല്ല ഭക്ഷണശീലം പിന്തുടരാനുള്ള സന്ദേശം പകർന്നുകൊണ്ടാണ് എണ്ണപ്പലഹാരങ്ങൾക്കു പകരം പോഷകസമൃദ്ധമായ മധുരക്കിഴങ്ങ് മുറിച്ചതെന്ന് ഡിഎംഒ ഡോ.എ.വി.രാംദാസ് പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായി ആരംഭിച്ച വൈബ് ഫോർ വെൽനെസ് ക്യാംപെയ്നിൽ നല്ല ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രി മുതൽ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ വരെയുള്ള ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിൽ സെമിനാർ, യോഗ ക്ലാസ്, വ്യായാമ പ്രദർശനം, സൂംബ നൃത്തം എന്നിവ സംഘടിപ്പിച്ചു.ജില്ലാ മെഡിക്കൽ ഓഫിസിൽ ഡിഎംഒ ഡോ.എ.വി.രാംദാസ് മധുരക്കിഴങ്ങ് മുറിച്ചു. ഡപ്യൂട്ടി ഡിഎംഒ ഡോ.അജയ് രാജ് ക്ലാസെടുത്തു.
മധുരക്കിഴങ്ങ് വൈറ്റമിനുകളും ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ആഹാരമാണ് മധുരക്കിഴങ്ങ്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇതു സഹായിക്കുന്നു. മധുരക്കിഴങ്ങ് കഴിക്കുന്നത് ദഹനത്തിനും വളരെ നല്ലതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

