കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ രണ്ട് പൊലീസുകാരെ സർവീസിൽ തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഒന്നര വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ സേനയ്ക്കുള്ളിൽ തന്നെ അനുകൂല നീക്കങ്ങൾ സജീവമായിരിക്കുന്നത്.
മലാപ്പറമ്പിലെ കേന്ദ്രത്തിൽ നടക്കാവ് പൊലീസ് പരിശോധന നടത്തിയതിനെ തുടർന്നായിരുന്നു അന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഈ നീക്കങ്ങൾ പുരോഗമിക്കുന്നതെന്നാണ് വിവരം.
എന്നാൽ, പൊലീസിന്റെ പ്രതിച്ഛായ തകർത്ത ഈ സംഭവത്തിൽ കുറ്റപത്രം വരെ സമർപ്പിച്ചിട്ടുള്ളതിനാൽ, നിയമനടപടികൾ പൂർത്തിയാകുന്നതുവരെ പ്രതികളായവർ സർവീസിന് പുറത്തുനിൽക്കണമെന്ന കർശന നിലപാടിലാണ് സേനയിലെ മറ്റൊരു വിഭാഗം ഉദ്യോഗസ്ഥർ. ഉന്നതതലത്തിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിലും സേനയ്ക്കുള്ളിലെ ഈ എതിർപ്പ് വ്യക്തമായി പ്രകടമായിരുന്നു.
2025 ജൂൺ 6ന് അന്നത്തെ ഇൻസ്പെക്ടർ എൻ.പ്രജീഷും എസ്ഐ എൻ.ലീലയും ചേർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ ഉണ്ടായിരുന്ന 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പൊലീസ് ആസ്ഥാനത്തെ ഒരു പൊലീസുകാരന്റെയും എലത്തൂർ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരന്റെയും പങ്ക് വ്യക്തമായത്.
ഇരുവരും ഡ്രൈവർമാരായി സേവനമനുഷ്കരിക്കുകയായിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

