ചങ്ങനാശേരിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സർഗക്ഷേത്ര വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള ഓണം വിപണന മേളയ്ക്ക് തുടക്കമായി. ‘മയൂഖ സീസൺ 2’ എന്ന് പേരിട്ടിരിക്കുന്ന ഓണം എക്സിബിഷനും വിൽപ്പനയും ഓഗസ്റ്റ് 1, 2 (ശനി, ഞായർ) തീയതികളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ചടപ്പിൽ പ്രശസ്ത സിനിമാ താരം സ്മിനു സിജോ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമാണ് ഈ വിപണന മേള വിഭാവനം ചെയ്തിരിക്കുന്നത്.
ഓണം ആഘോഷങ്ങളുടെ മുന്നോടിയായി ഒരുക്കിയിരിക്കുന്ന ഈ പ്രദർശനത്തിൽ വിവിധ തരത്തിലുള്ള വിപുലമായ സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫാഷൻ വസ്ത്രങ്ങൾ, കോസ്മെറ്റിക്സ്, ഡിസൈനർ ആഭരണങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ, മെഴുകുതിരികൾ, വിഭിന്നങ്ങളായ ഭക്ഷണപദാർത്ഥങ്ങൾ, ഓർക്കിഡ് ചെടികൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.
ഇതോടൊപ്പം മേളയുടെ ഭാഗമായി പ്രത്യേക മെഴുകുതിരി നിർമാണ വർക്ഷോപ്പും നടന്നു. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഈ മേളയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സംഘാത്തകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

