കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ യൂത്ത് വിങ് സംഘടിപ്പിക്കുന്ന കെടിജിഎ യൂത്ത് പ്രീമിയർ ലീഗ് (വൈപിഎൽ) സീസൺ 3-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിച്ചു. വരും സെപ്റ്റംബറിൽ പുതുച്ചേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾക്കാണ് ഇതോടെ ഔദ്യോഗിക തുടക്കമായത്.
ഒട്ടോ ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എസ്. പോത്തിരാജ്, മാനേജിങ് ഡയറക്ടർ വർഷ പോത്തി ശിവശങ്കരൻ, ഒട്ടോ ബ്രാൻഡ് ഡിജിഎം സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്.
ചടങ്ങിൽ കെടിജിഎ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ഡി. ജോൺസൺ, ആക്ടിങ് വർക്കിങ് പ്രസിഡന്റ് പി.വി.
ഷാനവാസ്, യൂത്ത് വിങ് പ്രസിഡന്റ് സമീർ മൂപ്പൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം മൂപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 2023-ൽ ആരംഭിച്ച വൈപിഎല്ലിന്റെ ആദ്യ പതിപ്പ് എറണാകുളത്തും, രണ്ടാം പതിപ്പ് ദുബായിലുമായാണ് അരങ്ങേറിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിപുലമായ രീതിയിലാണ് മൂന്നാം സീസൺ ആസൂത്രണം ചെയ്തിരിക്കുന്നത്. വസ്ത്രവ്യാപാര മേഖലയിലെ പ്രമുഖരും സംരംഭകരും പ്രമുഖ ബ്രാൻഡുകളും അണിനിരക്കുന്ന ഈ ടൂർണമെന്റ് മികച്ചൊരു കായിക വേദിയാകുമെന്ന് യൂത്ത് വിങ് പ്രസിഡന്റ് സമീർ മൂപ്പൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

