തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ നടന്ന അക്രമണവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെക്കൂടി പോലീസ് പിടികൂടി. മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻ വീട്ടിൽ സൂര്യനാരായണൻ (19) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ മുഖ്യപ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിളവീട്ടിൽ അനന്തു (21), സഹോദരൻ യദു (24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ നാലാം തീയതിയാണ് വെങ്ങാനൂരിൽ വിഷ്ണുവിന് വെട്ടേറ്റ സംഭവമുണ്ടായത്.
ഈ കേസിൽ വിഷ്ണുവിന് വെട്ടേറ്റ സംഭവത്തിലെ പ്രധാന പ്രതിയാണ് അനന്തു. വെങ്ങാനൂർ ജംക്ഷനിൽ വെച്ച് ബൈക്കിനു സൈഡു നൽകാത്തതുമായി ബന്ധപ്പെട്ട
തർക്കവും മുൻവൈരാഗ്യവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വെട്ടുകേസുമായി ബന്ധപ്പെട്ട് ഇനിയു മൂന്ന് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രതികളെ പിടികൂടുന്നതിനിടയിലുണ്ടായ സംഘർഷത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ സി.പി.ഒ സി.പി.രാകേഷ് (35), എസ്.സി.പി.ഒ വിനയകുമാർ (40) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഒളിവിലുള്ള മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

