രാമനാട്ടുകര സ്വദേശികളായ ദമ്പതികളുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ **അബ്ദുൽ റംഷീദിനെ**യാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കോടതിയുടെ അനുമതിയോടെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയത്.
വിവിധ വാട്സാപ് ഗ്രൂപ്പുകൾ വഴി പരാതിക്കാരനെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച്, ഓഹരി വിപണിയിലും നിക്ഷേപ പ്ലാറ്റ്ഫോമുകളിലും പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഒരു കോടിയോളം രൂപ തട്ടിയെടുത്തത്.
ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ ശാസ്ത്രീയമായി വിശകലനം ചെയ്തതിലൂടെയാണ് പ്രതിയുടെ പങ്കാളിത്തം അന്വേഷണ സംഘം കണ്ടെത്തിയത്. വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ജൂൺ 14-ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ, മിശ്രിത രൂപത്തിലുള്ള സ്വർണം നാല് ഗുളികകളിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതായി കണ്ടെത്തി.
1.87 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് അന്ന് പിടികൂടിയത്. ഈ കേസിൽ കസ്റ്റംസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സൈബർ തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡി നടപടികൾ ആരംഭിച്ചത്. **പ്രതിയുമായി തുടരുന്ന അന്വേഷണം**
ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്.
തട്ടിപ്പിലൂടെ ലഭിച്ച തുക ഏതൊക്കെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈമാറിയത്, ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ ആരൊക്കെ, ഡിജിറ്റൽ ശൃംഖലയുടെ പ്രവർത്തനരീതി എന്നിവയെക്കുറിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൂടാതെ, രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പ് സംഘവുമായി പ്രതിക്കുള്ള ബന്ധം, അനധികൃതമായി സമാഹരിക്കുന്ന പണം സ്വർണക്കടത്തിനും ഡിജിറ്റൽ കറൻസി ട്രേഡിങ്ങിനും വിനിയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ **എ.പി.
ഷൗക്കത്തലി**, ഡപ്യൂട്ടി പൊലീസ് കമ്മിഷണർ **പദം സിങ്**, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ **എസ്.എം. പ്രദീപ് കുമാർ** എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ **എം.വി.
ശ്രീദാസൻ** ആണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

