ഗൂഡല്ലൂർ മസിനഗുഡിക്കടുത്ത് മാവനഹള്ളയിലെ റിസോർട്ടിൽ വെച്ച് കാട്ടാന കാർ തകർത്ത് മാമ്പഴം നശിപ്പിച്ചു. കോഴിക്കോട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയായിരുന്നു സംഭവം. മൈസൂരുവിൽ നിന്ന് സഞ്ചാരികൾ വാങ്ങിക്കൊണ്ടുവന്ന മാമ്പഴത്തിന്റെ മണം പിടിച്ചാണ് കാട്ടാന പാർക്കിങ് ഏരിയയിലെത്തിയത്.
ആദ്യം കാറിന്റെ ചില്ലുകൾ തകർക്കാനും പിൻവശത്തെ ഡോറിലൂടെ തുമ്പിക്കൈ ഇട്ടു മാമ്പഴം എടുക്കാനും ആന ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കാർ കൊമ്പുകൊണ്ട് കുത്തിയും തള്ളിയും തലകീഴായി മറിച്ചിട്ടു.
വാഹനം മറിഞ്ഞതിനെത്തുടർന്ന് തുറന്നുവന്ന ഡോറിലൂടെ മാമ്പഴം എടുത്തുതിന്നുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ടെത്തിയ സഞ്ചാരികൾ ആനയുടെ ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിലും പകർത്തുകയുണ്ടായി.
പ്രദേശത്ത് നേരത്തേ ഒരാളെ കുത്തിക്കൊന്ന കാട്ടാനയാണ് ഈ അക്രമവും നടത്തിയതെന്നാണ് നിഗമനം. മാവനഹള്ളയിൽ ഒരു ദിവസം തങ്ങിയ ശേഷം കോഴിക്കോട്ടേക്ക് മടങ്ങാനിരുന്ന സഞ്ചാരികൾ, വാഹനം തകർന്നതിനെത്തുടർന്ന് മറ്റൊരു വാഹനത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

