കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽമായ കോൺക്ലേവ് സംഘടിപ്പിക്കുന്നു. വരുന്ന നാലിനാണ് ചടങ്ങ് നടക്കുന്നത്.
ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പ്രത്യേക പന്തലിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സമുദായത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹിക പങ്കാളിത്തവും ലക്ഷ്യമിട്ടാണ് ഈ മഹാസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും സമുദായ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

